Sunday 24 June 2018

കാറ്റലോണിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു

By praveen prasannan.11 Oct, 2017

imran-azhar

ബാഴ്സലോണ: സ്പെയിനിന്‍റെ വടക്ക് കിഴക്കുള്ള സ്വയംഭരണ പ്രവിശ്യ കാറ്റലോണിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. കാറ്റലോണിയ പ്രസിഡന്‍റ് കാര്‍ലസ് പ്യുജിമൌണ്ടാണ് പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ അന്തിമ തീരുമാനം സ്പെയിനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാകുമെന്നും പ്രസിഡന്‍റ് പറഞ്ഞു. സ്പെയിനിലെ ഏറ്റവും സന്പന്ന പ്രവിശ്യയാണ് കാറ്റലോണിയ.

അടുത്തിടെ കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ 90 ശതമാനം പേരും സ്വതന്ത്ര രാജ്യമാകണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് കാര്‍ലസ് പ്യൂജിമൌണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇതാണ് സാഹചര്യമെങ്കിലും അന്തിമ തീരുമാനം സ്പെയിന്‍ പാര്‍ലമന്‍റില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് അപ്പൊള്‍ പ്യൂജിമൌണ്ട് പറഞ്ഞത്.

ഹിതപരിശോധന വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോളിംഗ് സ്റ്റേഷനുകളില്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ 760 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹിത പരിശോധന സ്പെയിന്‍ വിലക്കിയിരുന്നു.