Friday 20 October 2017

മണിയുടെ മരണം അസ്വാഭാവീകമെന്ന് സിബിഐ

By sruthy .23 May, 2017

imran-azhar



കൊച്ചി. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്‌ള.

 

ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പെ്പടെയുള്ളവ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അതിനുത്തരവിടുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസില്‍നിന്ന് ഏറ്റുവാങ്ങി. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്.

 

ഒഴിവുകാലവസതിയായ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണി ആശുപ
ത്രിയിലെത്തിച്ചതിനുശേഷമാണ് മരിക്കുന്നത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. മണിയുടെ ശരീരത്തില്‍ ക്രമാതീതമായ അളവില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നല്‍കിയിരുന്നു.