Tuesday 21 January 2020




ഫാത്തിമയുടെ മരണം സിബിഐ അന്വേഷിക്കും; ശുപാർശയുമായി തമിഴ്നാട് സർക്കാർ

By Chithra.15 Dec, 2019

imran-azhar

 

ചെന്നൈ : ഐഐടി വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമാ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് തമിഴ്നാട് സർക്കാർ. ഇത് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശം സർക്കാർ സിബിഐ ഡയറക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കേസന്വേഷണം വൈകുന്നതിനിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് സർക്കാർ നടപടി.

 

ഫാത്തിമയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടാമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ആ നിർദേശം അന്ന് സർക്കാർ അംഗീകരിച്ചിരുന്നില്ല. ഐഐടി മദ്രാസ് കോളേജിന് മുൻപിൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലായിരുന്ന കോടതി അത്തരത്തിൽ ഒരു നിർദേശം മുന്നോട്ട് വെച്ചത്.