Thursday 28 January 2021




ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസ്‌ : അന്വേഷണം ഊർജിതമാക്കി സി ബി ഐ

By online desk .29 Nov, 2020

imran-azhar

 

ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസിലെ അന്വേഷണം സി ബി ഐ ഊര്ജിതമാക്കുന്നു. കേരളത്തിൽ നിന്നുള്ള ബി ജെ പി നേതാവ് വിവരാവകാശ നിയമം അനുസരിച്ചു അന്വേഷണ പുരോഗതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി . ഡൽഹി യൂണിറ്റിന് കീഴിൽ നേരത്തെ കൽക്കരിപ്പാട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനു ഫയലുകൾ കൈമാറി . പശ്ചിമ ബംഗാൾ സർക്കാരുമായി ബന്ധപ്പെട്ടു ഉയർന്ന സമാന ആരോപണത്തിൽ ഇന്നലെ സി ബി ഐ രാജ്യവ്യാപക റെയ്ഡ് നടത്തിയിരുന്നു . ഒഡിഷയിലെ ബൈതരണയിൽ കേരളത്തിലെ വൈദ്യുത ക്ഷാമം പരിഹരിക്കാനുള്ള സ്രോതസ്സ് എന്ന രീതിയിലാണ് 2003 ൽ കൽക്കരിപ്പാടം അനുവദിച്ചത്. ഇത് ഏറ്റെടുക്കുന്നതിൽ സംസ്ഥാനം വീഴ്ച കാട്ടിയതൊടെ കൽക്കരിപ്പാടം കേന്ദ്രം തിരിച്ചെടുത്തു. അനുവദിച്ച കൽക്കരിപ്പാടം ഏറ്റെടുക്കാതെ വരുത്തിയ വീഴ്ച ബോധപൂർവ്വമാണെന്നാണ് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്.