Saturday 30 May 2020




ഇക്വഡോറിൽ മരണസംഖ്യ ഉയരുന്നു; കാര്‍ഡ്‌ബോര്‍ഡ് ശവപ്പെട്ടി നിർമാണം ആരംഭിച്ചു

By Sooraj Surendran.08 Apr, 2020

imran-azhar

 

 

ഇക്വഡോര്‍: കൊറോണ വൈറസ് ബാധ മൂലം ഇക്വഡോറിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. ലാറ്റിനമേരിക്കല്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം കൊറോണ ബാധിച്ചുകൊണ്ടിരിക്കുന്ന രാജ്യമായി മാറി കഴിഞ്ഞിരിക്കുകയാണ് ഇക്വഡോർ. മരിച്ചവരെ അടക്കാനുള്ള ശവപ്പെട്ടികൾ നിർമ്മിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയാണിവിടെ. ഈ സാഹചര്യത്തിൽ കാര്‍ഡ്‌ബോര്‍ഡ് ശവപ്പെട്ടി നിർമാണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് രാജ്യം. ഇതിനോടാക ആയിരത്തോളം ശവപ്പെട്ടികൾ നിർമിച്ച് കഴിഞ്ഞതായാണ് വിവരം. സമയലാഭമാണ് കാര്‍ഡ്‌ബോര്‍ഡ് ശവപ്പെട്ടി നിർമാണം കൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം അമിത നിരക്ക് ഈടാക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഓരോ ദിവസവും രാജ്യത്ത് 150ഓളം കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.