Sunday 09 August 2020




കോവിഡ്: ഇന്ത്യയിൽ സ്ഥിതി രൂക്ഷം, ഇളവുകൾ പിൻവലിക്കാനൊരുങ്ങി അഞ്ച് സംസ്ഥാനങ്ങൾ

By Sooraj Surendran.12 Jun, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വൻതോതിൽ വർധിക്കുന്നു. ബ്രിട്ടനേയും മറികടന്ന ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് എത്തിനിൽക്കുകയാണ് ഇന്ത്യ. കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കാനൊരുങ്ങുകയാണ് വിവിധ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യത്തെ മെഡിക്കൽ സംവിധാനം കടുത്ത വെല്ലുവിളികൾക്ക് കനത്ത വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കണ്ടൈയ്ന്‍മെന്‍റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് കേരളവും വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്തിൻറെ ആകെ കോവിഡ് മരണനിരക്ക് 2.8 ശതമാനമാണെങ്കിൽ മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളുടെ മാത്രം മരണനിരക്ക് 5 ശതമാനമാണ്.