Sunday 07 June 2020




ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്രസർക്കാർ

By Sooraj Surendran .30 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്രസർക്കാർ. മാർച്ച് 24 മുതൽ 21 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. 1020 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിലായി 27 പേരാണ് ഇതുവരെ മരിച്ചത്. 902 ചികിത്സയിലാണ്. അതേസമയം 95 പേർ രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ജനങ്ങളെ കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ചിലരുടെ അശ്രദ്ധയും, അവിവേകവും രാജ്യത്തിലെ ജനങളുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു. ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നി‍ർദേശിച്ചു.