Sunday 31 May 2020




സംസ്ഥാനങ്ങള്‍ക്ക് കൊറോണ് പ്രതിരോധത്തിനായി കേന്ദ്രത്തിന്റെ 11,092 കോടി

By online desk .03 Apr, 2020

imran-azhar



ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കൊറോണ വൈറസ് പ്രതിരോധത്തിനായി 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ മാനേജ്മന്റ് ഫണ്ടിന് കീഴിലാണ് തുക നല്‍കുക.

 

2020-21 കാലത്തെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മന്റ് ഫണ്ടിന്റെ ആദ്യ ഗഡു എന്ന നിലയിലുളള അടിയന്തര സഹായം എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുളളത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിനും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സംസ്ഥാനങ്ങള്‍ക്ക്് ഫണ്ട് വിനിയോഗിക്കാനാകും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കല്‍, സാമ്പിള്‍ ശേഖരണം, കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങുക, മുനിസിപ്പാലിറ്റി, പൊലീസ്, അഗ്‌നിശമന സേന, തെര്‍മ്മല്‍ സ്‌കാനറുകള്‍ വെന്റിലേറ്ററുകള്‍, എയര്‍ പ്യൂരിഫയര്‍, സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കായി ചിലവിടാനാകും.