Tuesday 18 December 2018


കേരളത്തിലെ ആരാധനാലയങ്ങൾക്ക് കേന്ദ്രസഹായം അനുവദിച്ചു.

By Sooraj S.11 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങൾക്ക് കേന്ദ്രസർക്കാർ 91.72 കോടി രൂപ സഹായം അനുവദിച്ചു. ആരാധനാലയങ്ങളുടെ നവീകരണത്തിനും, വികസനത്തിനുമായാണ് കേന്ദ്രം സഹായം നനുവദിച്ചത്. ഹിന്ദു, ക്രിസ്ത്യൻ,മുസ്‌ലിം ആരാധനാലയങ്ങളുടെ വികസനത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് തീർത്ഥാടന കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി ഹാളുകൾ, ശുചിമുറികൾ, വിശ്രമമുറികൾ, ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.