Friday 18 October 2019




രാ​ജ്യ​ത്തെ ട്രെയിനുകളും, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീക്കം

By Sooraj Surendran.10 Oct, 2019

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്തെ ട്രെയിനുകളും, റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ട്രെയിനുകളും, റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിന് ഭാഗമായി 00 റെയിൽവേ സ്റ്റേഷനുകളിൽ 50 എണ്ണവും സ്വകാര്യ മേഖലയ്ക്കു കൈമാറുമെന്നും അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവിനെ അറിയിച്ചു. സമിതിയിൽ സാന്പത്തിക കാര്യ, നഗരവികസന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഉൾപ്പെടും. പദ്ധതിയുടെ പരീക്ഷണാർത്ഥം പുറത്തിറക്കിയ തേജസ് എക്സ്പ്രസ് വിജയകരമാണെന്നും കേന്ദ്രസർക്കാർ വിലയിരുത്തി.