Sunday 20 January 2019


പ്രളയ കാലത്ത് നൽകിയ അരിക്ക് പണം ഈടാക്കുമെന്ന് കേന്ദ്രമന്ത്രി പസ്വാൻ

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: കേരളത്തിൽ പ്രളയകാലത്ത് നൽകിയ അരിക്ക് പണം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പസ്വാൻ അറിയിച്ചു. തൽക്കാലത്തേക്ക് മാത്രമാണ് അരിക്ക് പണം ഈടാക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേരളത്തിൽ നിന്നെത്തിയ എം പിമാരോടാണ് മന്ത്രി നിലപാട് അറിയിച്ചത്. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ഈടാക്കുമെന്നും പസ്വാൻ അറിയിച്ചു. 25 രൂപ നിരക്കിലായിരിക്കും അരിക്ക് പണം ഈടാക്കുക. പ്രളയ സമയത്ത് അരിക്ക് പണം ഈടാക്കിയതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ അരിക്ക് പണം ഈടാക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും അത് പ്രവർത്തികമാക്കിയിരുന്നില്ല.