Sunday 31 May 2020




ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ജയിലിലടക്കണം: കേന്ദ്രം

By Online Desk .03 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ജയിലടയ്ക്കണമെന്ന് കേന്ദ്രം. ഒപ്പം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെയും ജയിലലടക്കണം. ഇത്തരക്കാര്‍ക്ക് ഒന്നോ, രണ്ടോ വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നും അഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇന്നലെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് 19 രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം ആക്രമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഇന്നലെ ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു വനിത ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നേരത്തെ കേരളത്തിലും ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും ജനങ്ങള്‍ ആക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു.