Monday 13 July 2020




ട്രയിന്‍ സര്‍വ്വീസിന് പിന്നാലെ വിമാന സര്‍വ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു

By online desk .11 May, 2020

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൌണ്‍ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചന. മെയ് 17 മുതല്‍ ഘട്ടം ഘട്ടമായി സര്‍വ്വീസുകള്‍ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസ് ഭാഗികമായി പുനസ്ഥാപിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. വാണിജ്യ വിമാന സര്‍വീസുകളുടെ അന്തിമ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ഇന്ന് വിമാനത്താവളങ്ങള്‍ സന്ദര്‍ശിക്കുമെന്ന് തുടര്‍ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 25 ശതമാനം സെക്ടറില്‍ മാത്രമാവും സര്‍വീസ് തുടങ്ങുക.യാത്രയില്‍ ഭക്ഷണം നല്‍കേണ്ടതില്ലെന്നാണ് തിരുമാനം.
എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ് നിര്‍ബന്ധമായി ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍ക്കും. മാര്‍ച്ച് 23 ന് പുലര്‍ച്ചെ 1.30 നാണ് ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വ്വീസുകളും മാര്‍ച്ച് 24 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെയ്ക്കുകയായിരുന്നു.

നാളെ മുതല്‍ 15 ഇടങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് റെയില്‍വേയുടെ തിരുമാനം. ഡല്‍ഹിയില്‍ നിന്നും അഗര്‍ത്തല, ഹൗറാ, പാട്‌നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടേക്കാണ് സര്‍വ്വീസ് നടത്തുക.യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും റെയില്‍വേ അറിയിച്ചു.