Thursday 18 October 2018



ച​ലോ അ​യോ​ധ്യ, ച​ലോ വാ​രാ​ണ​സി ;തിരഞ്ഞെടുപ്പിൽ തയ്യാറായി ശിവസേന

By BINDU PP .26 Jul, 2018

imran-azhar

 

 


മുംബൈ: ലോകസഭാ തിരഞ്ഞെടുപ്പിൽ തയ്യാറെടുപ്പുമായി ശിവസേന എത്തി. ചലോ അയോധ്യ പ്രചാരണവുമാണ് ശിവസേന എത്തിയിരിക്കുന്നത്. ചലോ അയോധ്യ, ചലോ വാരാണസി മുദ്രാവാക്യങ്ങളുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കും. വരുന്ന ബുധനാഴ്ച അയോധ്യയും വാരാണസിയും സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. താക്കറെയുടെ ജന്മദിനത്തിലാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. ഇതിനു പിന്നാലെ ചലോ അയോധ്യ, ചലോ വാരാണസി മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകള്‍ മുംബൈയില്‍ ഉയര്‍ന്നു. പോസ്റ്ററുകളിലും ബാനറുകളിലും വില്ലുകുലച്ചു നില്‍ക്കുന്ന ശ്രീരാമന്‍റെയും ഗംഗയുടേയും ചിത്രങ്ങളാണുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വാരാണസി. താൻ വാരാണസി, കാശി എന്നിവ സന്ദര്‍ശിക്കും അതിനു ശേഷം ഗംഗ ആരതിയില്‍ പങ്കെടുക്കുകയും ചെയ്യും.