Wednesday 23 October 2019




സംസ്ഥാനത്ത് പത്ത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട്

By Sooraj Surendran .04 Sep, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൊല്ലം,ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് സെപ്റ്റംബർ ഏഴ് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചനം. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.