Tuesday 17 September 2019




ഓണം വെള്ളത്തിലാകുമോ? വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

By Sooraj Surendran.09 Sep, 2019

imran-azhar

 

 

തിരുവനന്തപുരം: ആശങ്കപടർത്തി കേരളത്തിൽ വ്യാപകമായി വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40- മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓണത്തിന് കേരളത്തിൽ മാനം തെളിയുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഴ മുന്നറിയിപ്പും നൽകിയിരിക്കുന്നത്.