Wednesday 12 December 2018


വിജിലന്‍സ് സംഘത്തെ മാറ്റിയത് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ : ചെന്നിത്തല

By praveen prasannan.18 Jan, 2018

imran-azhar

 

തിരുവനന്തപുരം : മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കം തോമസ് ചാണ്ടിയെ കേസില്‍ നിന്ന് ഒഴിവാക്കാനാണ്.

കായല്‍ നികത്തി റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയ സംഘത്തെയാണ് മാറ്റിയത്. വിജിലന്‍സിന്‍റെ കോട്ടയം യൂണിറ്റാണ് തോമസ് ചാണ്ടിക്കെതിരായ കേസില്‍ ത്വരിതാന്വേഷണം നടത്തിയത്.

കേസെടുക്കാമെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ആ സംഘത്തെ അപ്പാടെ മാറ്റിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പുതിയ സംഘത്തില്‍ പഴയ സംഘത്തിലെ ആരും ഉള്‍പ്പെടുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ഈ മാറ്റം തോമസ് ചാണ്ടിയെ രക്ഷിക്കാനാണ് ~ രമേശ് ചെന്നിത്തല പറഞ്ഞു.