Tuesday 24 November 2020




കോവിഡ് 19: ചാംഗി എയർപോർട്ട് ടെർമിനൽ രണ്ടിന്റെ പ്രവർത്തനങ്ങൾ 18മാസത്തേക്ക് നിർത്തിവെക്കും

By Sooraj Surendran .06 Apr, 2020

imran-azhar

 

 

സിംഗപ്പൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചാംഗി വിമാനത്താവളത്തിന്റെ ടെർമിനൽ 2 മെയ് 1 മുതൽ 18 മാസത്തേക്ക് പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് ഗതാഗത മന്ത്രി ഖാവ് ബൂൺ വാൻ തിങ്കളാഴ്ച പാർലമെന്റിൽ അറിയിച്ചു. നിലവിൽ 30 വർഷം പഴക്കമുള്ള ടെർമിനലിൽ പ്രവർത്തിക്കുന്ന എയർലൈൻസിനെ വിമാനത്താവളത്തിലെ മറ്റ് മൂന്ന് ടെർമിനലുകളിലേക്ക് മാറ്റുമെന്ന് ഖാവ് പറഞ്ഞു. സിംഗപ്പൂർ എയർലൈൻസ് ടെർമിനൽ 3 ൽ പ്രവർത്തനം ഏകീകരിക്കും. ടെർമിനൽ 2 ലെ നിലവിലെ നവീകരണ ജോലികൾ വേഗത്തിലാക്കാനും പദ്ധതി സമയം ഒരു വർഷം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നും ഖാവ് പറഞ്ഞു. പ്രതിവർഷം അഞ്ച് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ടെർമിനൽ 2ന്റെ നവീകരണ പ്രവർത്തനങ്ങൾ സിഎജി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. 2024 ഓടെ ഇത് പൂർത്തീകരിക്കാനാണ് തീരുമാനം.