Sunday 23 February 2020




ജമ്മു കശ്മീരിലെ നടപടികളിൽ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥനെതിരെ കുറ്റപത്രം

By Chithra.07 Nov, 2019

imran-azhar

 

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് പദവി രാജി വച്ച കണ്ണന്‍ ഗോപിനാഥനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്റെ കുറ്റപത്രം.



ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ധിക്കാരപരമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കശ്മീരിലെ സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഐഎഎസ് പദവി രാജി വെച്ചത്.

 

ജമ്മു കശ്മീരിൽ അഭിപ്രായ സ്വാതന്ത്രം ലംഘിക്കപ്പെട്ടതിനാലാണ് കണ്ണൻ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ രാജിക്കത്ത് സമർപ്പിച്ചത്.രാജി സമർപ്പിച്ചതിന് ശേഷം കണ്ണൻ ഡ്യുട്ടിക്ക് ഹാജരായിട്ടില്ലായിരുന്നു. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.