Saturday 26 May 2018

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം കൊയിലാണ്ടിയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

By Amritha AU.19 Apr, 2018

imran-azhar


കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം കൊയിലാണ്ടിയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സിനിമാതാരം അനുശ്രീയും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബേബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചു.


നവീകരിച്ച ഷോറൂമില്‍ നിന്നും ആദ്യ വില്‍പ്പന ബുളള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വത്സന് അനുശ്രീ നല്‍കി. ചടങ്ങില്‍ നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമുളള ധനസഹായം ഡോ. ബേബി ചെമ്മണ്ണൂര്‍ നല്‍കി. കൂടാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത പത്ത് പേര്‍ക്ക് സ്വര്‍ണ്ണസമ്മാനം വിതരണം ചെയ്തു.


ഉദ്ഘാടന ചടങ്ങില്‍ വിവിധ മേഖലയില്‍ നിന്നുളള പ്രമുഖര്‍ പങ്കെടുത്തു.