Monday 25 June 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍

By Abhirami Sajikumar.12 Mar, 2018

imran-azhar

 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

2015 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. വിദ്യാര്‍ത്ഥി രാഷ്ര്ടീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006-ല്‍ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെതിരെ മത്സരിച്ച്‌ തോറ്റിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍.

ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ് കേരളത്തിലെന്നും കൂടുതല്‍ കരുത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസരം കൈവന്നിരിക്കുകയാണെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് അടിക്കടി സ്ഥാനാര്‍ഥിയെ മാറ്റുന്നത് ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസിലെ ഡി.വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി നേതാവ് അഡ്വ.ശ്രീധരന്‍ പിള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും.