Friday 18 October 2019




ഹോർഡിങ് വീണ് യുവതി മരിച്ച സംഭവം; ചെന്നൈയിൽ 3000 അനധികൃത ഹോർഡിങ്ങുകൾ നീക്കം ചെയ്തു

By Chithra.15 Sep, 2019

imran-azhar

 

ചെന്നൈ : ഹോർഡിങ് വീണ് യുവതി മരിച്ച സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിൽ മൂവായിരത്തോളം ഹോർഡിങ്ങുകൾ നീക്കം ചെയ്തു. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നടപടി.

 

രണ്ട് ദിവസങ്ങൾ കൊണ്ട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി മൂവായിരത്തോളം ഹോർഡിങ്ങുകൾ നീക്കം ചെയ്തു. കോർപ്പറേഷൻ അധികൃതരും സിറ്റി പോലീസും ചേർന്നാണ് ഹോർഡിങ്ങുകൾ നീക്കം ചെയ്തത്. വ്യാഴാഴ്ചയാണ് ഐടി ഉദ്യോഗസ്ഥയായ ശുഭശ്രീയുടെ മുകളിൽ ഹോർഡിങ് പറന്ന് വന്ന് വീണത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ശുഭശ്രീ റോഡിൽ വീഴുകയും പിറകെ വന്ന ടാങ്കർ ലോറി ശുഭശ്രീയുടെ മുകളിൽ കയറിയിറങ്ങിയിരുന്നു.

 

എഐഎഡിഎംകെ പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ചിരുന്ന ഹോർഡിങ്ങാണ് ശുഭശ്രീയുടെ മുകളിലേക്ക് വീണത്. മൂന്നംഗ സംഘങ്ങളായാണ് ഉദ്യോഗസ്ഥർ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ കണ്ടെത്താൻ തിരിച്ചിരിക്കുന്നത്. നഗരത്തെ 15 സംഘങ്ങളായി തിരിച്ച് ഓരോ സംഘവും അഞ്ച് മേഖലകൾ വീതം അന്വേഷണം നടക്കുന്നുണ്ട്.