Tuesday 19 March 2024




ശശിക്കെതിരായ യുവതിയുടെ പരാതി മന്ത്രി എ.കെ ബാലൻ എങ്ങനെ അന്വേഷിക്കും; രമേശ് ചെന്നിത്തല

By Sarath Surendran.07 Sep, 2018

imran-azhar

 

തിരുവനന്തപുരം: ശശിക്കെതിരായ യുവതിയുടെ പരാതി സർക്കാരിന്‍റെ ഭാഗമായി നിൽക്കുന്ന മന്ത്രി എ.കെ ബാലൻ എങ്ങനെ അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല. പി.കെ. ശശി എം.എൽ.എയ് ക്ക് നേരെ ഉണ്ടായ പീഡന പരാതി പോലീസിനു കൈമാറാതെ സി.പി.എം അന്വേഷിക്കുന്നതിനെ വിമർശിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

 

ശശിക്ക് എതിരായി ഉണ്ടായ പീഡന ആരോപണ പരാതി പോലീസിനു കൈമാറാതെ മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് ഇത് വരെയും കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്. ഇങ്ങനെയാണെങ്കിൽ പോലീസ് സംവിധാനത്തെ പിരിച്ചുവിട്ടശേഷം മന്ത്രി ബാലൻ എല്ലാ കേസിലും അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും ചെന്നിത്തല വിമർശിച്ചു.