Tuesday 19 March 2024




പൊലീസിലെ കായികക്ഷമതാ പരീക്ഷ പി.എസ്.സിയുടെ നിയന്ത്രണത്തില്‍ നടത്തണം: ചെന്നിത്തല

By Online Desk .22 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: പൊലീസ്, ഫയര്‍ഫോഴ്സ്, വനം, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാ പരീക്ഷ പിഎസ്സിയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം പഠിക്കാന്‍ ഉപസമിതിയെ പിഎസ്സി നിയോഗിച്ചെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും മാധ്യമങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞു. കായികക്ഷമതാ പരീക്ഷ പിഎസ്സിയുടെ മേല്‍നോട്ടത്തില്‍ തന്നെ നടത്തിയില്ലെങ്കില്‍ വ്യാപക അട്ടിമറി നടക്കും. പൊലീസിനെയോ സ്പോര്‍ട്സ് കൗണ്‍സില്‍ പോലുള്ള ഏജന്‍സികളെയോ എല്‍പ്പിച്ചാല്‍ അത്തരം പരീക്ഷകളുടെ സുതാര്യത നഷ്ടമാകും. നേരത്തേ പൊലീസായിരുന്നു കായികക്ഷമതാ പരീക്ഷ നടത്തിയിരുന്നത്. ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെ തുടര്‍ന്നാണു പിഎസ്സിയുടെ നിയന്ത്രണത്തില്‍ തന്നെ പരീക്ഷകള്‍ നടത്താന്‍ തിരുമാനിച്ചത്. എന്നാല്‍ സുതാര്യമായ ഈ പരീക്ഷകള്‍ അട്ടിമറിക്കുക എന്ന ഗൂഢോദ്ദേശ്യം മുന്‍നിര്‍ത്തിയാണു നടത്തിപ്പു വീണ്ടും പൊലീസിനും സ്പോര്‍ട്സ് കൗണ്‍സിലിനും കൈമാറുന്നത്. അത് അനുവദിക്കാന്‍ പാടില്ലന്നും ചെന്നിത്തല പറഞ്ഞു.