Thursday 21 September 2017

കോഴി വില മാസം തോറും പുതുക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

By praveen prasannan.18 Jul, 2017

imran-azhar

കോഴിക്കോട്: സംസ്ഥാനത്തെ കോഴി വില മാസം തോറും പുതുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനയുടെ പ്രസിഡന്‍റ് ടി നസിറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്നാട് ബ്രോയിലര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ചേര്‍ന്നാകും വില നിശ്ചയിക്കുക. ദിവസം തോറും കോഴിവില മാറുന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വില്‍ക്കാനാവില്ല.

സര്‍ക്കാരിന് കോഴി വില നിശ്ചയിക്കാന്‍ അധികാരമില്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു.ഇപ്പോള്‍ കോഴിയിറച്ചി 170 രൂപയ്ക്കും ജീവനുള്ള കോഴി 115 രൂപയ്ക്കും വില്‍ക്കും.

എന്നാല്‍ ജീവനുള്ള കോഴി 87 രൂപയ്ക്കും കോഴിയിറച്കി 150 രൂപയ്ക്കും വില്‍ക്കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കോഴി വില തങ്ങള്‍ നിശ്ചയിക്കുമെന്ന് ധനമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് ടി നസിറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാര്‍ എതിര്‍ത്താല്‍ ശക്തമായി നേരിടും.

എന്നാല്‍ കോഴി വില വ്യാപാരികളുടെ ഇഷ്ടാനുസരണം നിശ്ചയിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.