Friday 29 May 2020




സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗവ്യാപനം തടഞ്ഞുനിർത്താനായെന്ന് മുഖ്യമന്ത്രി

By Sooraj Surendran .06 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 327 ആയി. കാസർകോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവർ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 1,52,804 പേർ നിരീക്ഷണത്തിലാണ്. വീടുകളിൽ 1,52,009 പേരാണ് നിരീക്ഷണത്തിൽ. കാസർഗോട്ടെ ആറ് രോഗബാധിതർ വിദേശത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികൾ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

 

അതേസമയം 18 മലയാളികൾ വിവിധ രാജ്യങ്ങളിൽ നിന്നായി കൊറോണ ബാധയെ തുടർന്ന് മരിച്ചു. സംസ്ഥാനത്ത് ആകെ 38 കോവിഡ് ആശുപത്രികൾ സജ്ജീകരിച്ചു. കേരളം സുസജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി. റാപ്പിഡ് ടെസ്റ്റ് മാനദണ്ഡങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞുനിർത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 517 കോവിഡ് കെയർ സെന്ററുകൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു.