Friday 29 May 2020




അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്ക് പാലെത്തിക്കും

By online desk .01 Apr, 2020

imran-azhar

 

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി മില്‍മയ്ക്കുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട് നേരത്തെ അറിയിച്ച തീരുമാനത്തില്‍നിന്നു പിന്‍വാങ്ങിയെന്നും പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ എടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ബാക്കി വരുന്ന പാല്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിച്ച് വിതരണം ചെയ്യുംകൂടാതെ അംഗന്‍വാടി വഴിയും വിതരണം ചെയ്യും. ജനങ്ങള്‍ ഈ സാഹചര്യത്തില്‍ മില്‍മയുടെ പാല്‍ കൂടുതല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ക്ഷീര കര്‍ഷകര്‍ക്കും ഉപകാരമാവും. ഒരു ലക്ഷത്തി അമ്പതിനായിരം ലിറ്റര്‍ പാലാണ് ദിവസേന മില്‍മയ്ക്ക് സംസ്ഥാനത്ത് മിച്ചമായി വരുന്നത്. ഇതിന് ഒരു പരിഹാരം കാണാന്‍ ഇത്തരം നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പുറത്തിറങ്ങിനടന്നാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസ്

 

അനാവശ്യമായി പുറത്തിറങ്ങിനടക്കുന്നവർക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എന്നാല്‍, ഇനി അങ്ങനെയുള്ളവര്‍ക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കും.


തൊഴിലിടങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം

 

തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും അവരെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് അയക്കരുത്