Saturday 22 September 2018



സംസ്ഥാനത്ത് ബാലഭിക്ഷാടനം നിരോധിക്കും:കെ കെ ശൈലജ

By praveen prasannan.06 Feb, 2018

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് ബാലഭിക്ഷാടനം നിരോധിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് മന്ത്രി കെ കെ ശൈലജ. യാചകനിരോധന നിയമം കൊണ്ടു വരാനാണ് ആലോചിക്കുന്നത്.


പത്തനംതിട്ടയടക്കമുള്ള ജില്ലകളില്‍ നടപ്പാക്കിയ ശരണബാല്യം പദ്ധതി ഫലപ്രദമാണ്.പരിശോധനയില്‍ 29 കുട്ടികളെ രക്ഷപ്പെടുത്താനായി.

യാചകര്‍ക്കൊപ്പമുള്ള കുട്ടികളുടെ ഡി എന്‍ എ പരിശോധിക്കും. കുട്ടികളുടെ ഡി എന്‍ എ ഒപ്പമുള്ളയാളുമായി യോജിച്കില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കും.

ഐഷ പോറ്റി എം എല്‍ എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.