Saturday 11 July 2020




കർണാടകയിൽ സൂര്യഗ്രഹണ സമയം ഭിന്നശേഷിക്കാരായ കുട്ടികളെ മണ്ണിൽ കുഴിച്ചിട്ടു

By Sooraj Surendran .26 Dec, 2019

imran-azhar

 

 

കലബുറഗി: സൂര്യഗ്രഹണ സമയം ഭിന്നശേഷിക്കാരായ കുട്ടികളെ മണ്ണിൽ കുഴിച്ചിട്ടു. കർണാടകയിലെ കലബുറഗിലാണ് സംഭവം. സൂര്യഗ്രഹണ സമയത്ത് ല വരെ മണ്ണില്‍ കുഴിച്ചിട്ടാല്‍ കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വെല്ലുവിളികളില്‍ നിന്ന് മോചനമുണ്ടാകുമെന്ന വിശ്വാസത്തെ തുടർന്നാണ് സംഭവം. താജ്‌സുല്‍ത്താന്‍പുര്‍ ഗ്രാമത്തിൽ മൂന്ന് കുട്ടികളെയാണ് ഇത്തരത്തിൽ രാവിലെ എട്ട് മണി മുതല്‍ 11.05 വരെ മണ്ണില്‍ കുഴിച്ചിട്ടത്. താജ്‌സുല്‍ത്താന്‍പൂരിന് സമീപമുള്ള ഐനോളി ഗ്രാമത്തിലും സമാന സംഭവമുണ്ടായതായാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപെടുകയും, തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. അതേസമയം ഇത്തരം അന്ധവിശ്വാസങ്ങളെ മാറ്റാൻ ഇന്ന് പലയിടത്തും ശാസ്ത്രലോകം ശ്രമിച്ചിരുന്നു.