Monday 13 July 2020




ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനം ചൈനയും തളളി

By praveenprasannan.29 May, 2020

imran-azhar

ബെയ്ജിംഗ് : ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ പ്രശ്‌നത്തില്‍ മദ്ധ്യസ്ഥതത വഹിക്കാമെന്നുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ചൈനയും തളളി.


ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും കഴിയുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. ചൈന- ഇന്ത്യ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.



ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നേരത്തേ ഇന്ത്യയും ട്രംപിന്റെ വാഗ്ദാനം നിരസിച്ചിരുന്നു.