Monday 06 December 2021




ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു, ആശങ്ക

By Preethi Pippi.25 Oct, 2021

imran-azhar

 

ബീജിങ്: ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് കോവിഡ് റിപ്പോർട്ട് ചെയുന്നത്. ഡെല്‍റ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും പടര്‍ന്നുപിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിതീകരിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

 

 

ഗന്‍സു പ്രവിശ്യയിലെ ലാന്‍ഴൗ അടക്കമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയില്ഡ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി.

 

 


വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കോവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു.

 

 


ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു. ശനിയാഴ്ച 26 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.