Monday 13 July 2020




ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സേനയെ വിന്യസിച്ചെന്ന് യു.എസ്

By praveenprasannan.02 Jun, 2020

imran-azhar

വാഷിംഗ് ടന്‍ : ഇന്ത്യയുമായുള്ള നിയന്ത്രണരേഖയില്‍ ചൈന കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ . ലഡാക്കിലും വടക്കന്‍ സിക്കിമിലും യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുമായി ഇന്ത്യയും ചൈനയും സേന വിന്യാസം നടത്തുന്നുണ്ട്.


എന്നാല്‍ ചൈനീസ് സേന ഇന്ത്യന്‍ മണ്ണില്‍ കടന്നോ എന്ന ചോദ്യത്തിന് മൈക്ക് പോംപെയോ മറുപടി നല്‍കിയില്ല.


സംഘര്‍ഷ സാദ്ധ്യത കൈവിട്ടുപോകുന്ന അവസ്ഥയാണുളളതെന്ന് പോംപെയോ പറഞ്ഞു. നിലപാടുകളില്‍ ഇരു രാജ്യങ്ങളും കടുകിടപോലും അയയാന്‍ തയാറായിട്ടില്ലെന്നും പോംപെയോ വ്യക്തമാക്കി.


വുഹാനില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ചൈനയുടെ ശ്രമെന്നും പോംപോയോ ചൂണ്ടിക്കാട്ടി.