By Web Desk.23 Nov, 2020
ബെയ്ജിങ്: ചൈനയുടെ പുതിയ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചൊവ്വാഴ്ച പുറപ്പെടും. ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയും സോവിയറ്റ് യൂണിയനുമാണ് 1960, 1970 കാലഘട്ടങ്ങളിൽ ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചിട്ടുള്ളത്.
ചൈനയുടെ ദൗത്യം വിജയിച്ചാൽ 40 വർഷങ്ങൾക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും.
ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സി.എന്‍.എസ്.എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.