Friday 10 April 2020




കൊറോണയുടെ ഭീകരത ലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകനെ കാണാനില്ല

By Sooraj Surendran .11 Feb, 2020

imran-azhar

 

 

ബെയ്ജിങ്: ലോകമെമ്പാടും ഭീതിപടർത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമപ്രവർത്തകനെ കാണാനില്ല. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നുള്ള സമഗ്ര വിവരങ്ങൾ ലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകനായ ചെന്‍ ക്വിഷിയെയാണ് കാണാനില്ലാത്തത്. ചെന്‍ ക്വിഷി തന്റെ മൊബൈലിലൂടെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലൂടെയാണ് കൊറോണയുടെ ഭീകരത ലോകമറിയുന്നത്. അതേസമയം ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ ഫാങ് ബിന്നിനെ ഉന്നത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ബിന്നിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ചൈനയിൽ കൊറോണ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. ഞായറാഴ്ച മാത്രം കൊറോണ മൂലം ചൈനയിൽ 91 പേരാണ് മരിച്ചത്.