By Rajesh Kumar.10 Feb, 2021
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ്ങ് തടാകത്തിന് സമീപത്തുനിന്ന് ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ പിന്മാറാന് തുടങ്ങിയതായി ചൈനീസ് പ്രതിരോധമന്ത്രാലയം.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയ്ക്ക് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം. ഫെബ്രുവരി 10 മുതല്‍ തന്നെ പാംഗോങ്ങ് തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗത്തുനിന്ന് സൈന്യം പിന്‍വാങ്ങി തുടങ്ങിയതായി കേണല്‍ വു ക്വിയാനാണ് അറിയിച്ചത്.
എന്നാല്‍, ഇതുസംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മേയ് മുതലാണ് ഇന്ത്യയുടേയും ചൈനയുടേയും സൈന്യം കിഴക്കന്‍ ലഡാക്കിലെ വിവിധ മേഖലകളില്‍ നിലയുറപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷവും നടന്നിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്നപരിഹാരത്തിനായി നിരവധി തവണ കമാന്‍ഡര്‍ തല ചര്‍ച്ചകളും നടന്നു.