Monday 30 November 2020




എവിടെയാണെങ്കിലും ഇപ്പോഴും എന്റെ കൂടെ ഉണ്ടെന്നറിയാം മിസ് യൂ പപ്പാ ... രാം വിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ചു ചിരാഗ്

By online desk .08 Oct, 2020

imran-azhar

 

ന്യൂഡല്‍ഹി: അന്തരിച്ച കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ചു ചിരാഗ്പാസ്വാൻ എവിടെയാണെങ്കിലും ഇപ്പോഴും എന്റെ കൂടെ ഉണ്ടെന്നറിയാം മിസ് യൂ പപ്പാ തന്റെ ട്വിറ്ററിൽ കുറിച്ചു.


'മിസ് യൂ പപ്പാ' എന്നുകൂടി പറഞ്ഞുകൊണ്ട് അച്ഛനോടൊത്തുള്ള തന്റെ ബാല്യകാലത്തെ ചിത്രവും ചിരാഗ് പാസ്വാന്‍ പങ്കുവെച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രാം വിലാസ് പാസ്വാന്‍ അന്തരിച്ചത്. 74 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ചാണ് മരണം സംഭവിക്കുന്നത്.

 

ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം . അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.എട്ട് തവണ ലോകസഭാ അംഗമായിരുന്നു . നിലവിൽ രാജ്യസഭാ അംഗമാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് നേതാക്കളില്‍ ഒരാളാണ് വിടവാങ്ങിയത്