Sunday 07 June 2020




ചർച്ച് ആക്ട് ഹർജി സുപ്രീംകോടതി തള്ളി

By Sooraj Surendran .06 Dec, 2019

imran-azhar

 

 

ന്യൂ ഡൽഹി: ചർച്ച് ആക്ട് ഹർജി സുപ്രീംകോടതി തള്ളി. ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടുവരാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗൂഡല്ലൂർ എം.ജെ. ചെറിയാൻ അടക്കമുള്ളവരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് നിലവിലുണ്ടെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന പ്രധാന വാദം. ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇത്തരമൊരു നിയമം ദേശീയ തലത്തിൽ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നിയമം നിർമ്മിക്കാൻ സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും കോടതി പറഞ്ഞു.