Wednesday 03 June 2020




ആഭ്യന്തര വിമാന സർവീസുകൾക്ക് തയാറെടുപ്പുകളുമായി സിയാൽ

By Sooraj Surendran.22 May, 2020

imran-azhar

 

 

കൊച്ചി: ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര വിമാന യാത്രകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെ സർവീസുകൾ പുനരാരംഭിക്കാൻ തയാറെടുക്കുകയാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. നെടുമ്പാശേരിയിൽ നിന്നും ആഴ്ചയിൽ 113 സർവീസുകൾ ഉണ്ടാകുമെന്നാണ് വിവരം. കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിലെത്തേണ്ടത്. കേരളത്തിൽ നിന്നു മറ്റു സംസ്ഥാനത്തേക്ക് പോകുന്നവർ അതതു സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ബിസിനസ്, വ്യക്തിപര യാത്രകൾക്കാണ് പരിഗണന. വിനോദയാത്രകൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. ഫെയ്സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ പായ്ക്കറ്റുകൾ എന്നിവയടങ്ങിയ കിറ്റ് എയർലൈനുകൾ നൽകും ഇവ യാത്രക്കാർ കൃത്യമായും ധരിച്ചിരിക്കണം. ആദ്യ ഘട്ടത്തിൽ അഗത്തി, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂരു, പുണെ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവീസ്.