Thursday 02 April 2020




ക്യാന്റീനിൽ നിന്ന് സാന്റ്‌വിച്ച് മോഷണം: 1.32 മില്യണ്‍ ഡോളര്‍ വരുമാനമുള്ള ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

By Sooraj Surendran.04 Feb, 2020

imran-azhar

 

 

ലണ്ടൻ: പ്രമുഖ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ കാന്റീനില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചതിന് സസ്‌പെൻഡ് ചെയ്തു. സിറ്റി ഗ്രൂപ്പിന്റെ ബോണ്ട് ട്രേഡിങ് മേധാവിയായ പരാസ് ഷായെയാണ് സ്ഥാപനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാസ് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1.32 മില്യണ്‍ ഡോളര്‍ (ഏകദേശം ഒമ്പതര കോടിയോളം രൂപ) വാർഷിക ശമ്പളമായി വാങ്ങുന്നയാളാണ് പരാസ് ഷാ. ഫിനാന്‍ഷ്യല്‍ ടൈംസ്, ഡെയ്‌ലി മെയില്‍ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കാന്റീനില്‍നിന്ന് സാന്റ്‌വിച്ച് ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾ മോഷ്ടിച്ചുവെന്നാണ് പരാസ് ഷാക്കെതിരെ ഉയരുന്ന ആരോപണം.