Tuesday 21 January 2020




പൗരത്വ ഭേദഗതിയിൽ നേരിയ മാറ്റം ഉണ്ടായേക്കാം; സൂചന നൽകി അമിത് ഷാ

By Chithra.15 Dec, 2019

imran-azhar

 

ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിൽ നേരിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് അമിത് ഷാ സൂചന നൽകുന്ന വാക്കുകൾ നൽകിയത്.

 

ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആശങ്കകൾ പരിഗണിക്കുമെന്നാണ് മന്ത്രി റാലിയിൽ പറഞ്ഞത്. പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നതിൽ ആസാമിൽ പ്രതിഷേധം അണപൊട്ടി ഒഴുകുന്നതിനിടയിലാണ് മന്ത്രിയുടെ നിലപാട് വ്യക്തമാക്കുന്നത്. പ്രക്ഷോഭങ്ങളിൽ ആസാമിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

 

ആസാമിലെ പ്രക്ഷോഭങ്ങൾ ശക്തമായിരിക്കെ മുഖ്യമന്ത്രി സർബാനന്ദ സോണാവാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അമിത് ഷായുമായും കൂടിക്കഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.