Tuesday 18 December 2018


സ്ത്രീ പ്രവേശനമല്ല; സ്ത്രീയെ പൂജാരിയാക്കുകയാണ് വേണ്ടതെന്ന് സി കെ ജാനു

By Sooraj S.11 Oct, 2018

imran-azhar

 

 

കൊച്ചി: ശബരിമല വിഷയത്തിൽ പുതിയ ആവശ്യവുമായി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു രംഗത്ത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം മാത്രമല്ല വേണ്ടത്, സ്ത്രീകളെ ശബരിമലയിൽ പൂജാരിയാക്കുകയാണ് വേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു. ആദിവാസികളുടെ അനുഷ്ടാന കേന്ദ്രമായ ശബരിമലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യതയുണ്ടെന്നും ജാനു പറഞ്ഞു. മാത്രമല്ല പട്ടികവർഗ പ്രദേശങ്ങൾ പ്രഖ്യാപിക്കുകയാണെങ്കിൽ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന്റെ കീഴിലാകുമെന്നും ആയതിനാൽ വനാവകാശപ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് നൽകണമെന്നും സി കെ ജാനു ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്ന സംസ്കാരത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും ജാനു കുറ്റപ്പെടുത്തി.