Monday 06 December 2021




സഹപാഠികളായിരുന്ന യുവാവും, യുവതിയും തൂങ്ങിമരിച്ചു; സംഭവം അടൂരിൽ

By സൂരജ് സുരേന്ദ്രന്‍.19 Oct, 2021

imran-azhar

 

 

പത്തനംതിട്ട: അടൂരിൽ സഹപാഠികളായിരുന്ന യുവാവും, യുവതിയും തൂങ്ങിമരിച്ചു. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു എന്നിവരാണ് ആത്മഹത്യ ചെയ്തത്.

 

ഇരുവരുടെയും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

 

ജെബിനെ വീട്ടിലെ കിടപ്പ് മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

 

കൊല്ലം പത്തനാപുരം മാനൂർ സെന്റ് സ്റ്റീഫൻ കോളജിൽ ഡിഗ്രി ബാച്ചിൽ ഇരുവരും സഹപാഠികളായിരുന്നു.

 

ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.