Saturday 24 June 2017

ബോണ്ട് സിനികളിലൂടെ ശ്രദ്ധേയനായ ക്ളിഫ്ടണ്‍ ജെയിംസ് അന്തരിച്ചു

By praveen prasannan.16 Apr, 2017

imran-azhar

ന്യൂയോര്‍ക്ക്: ജെയിംസ് ബോണ്ട് സിനിമകളില്‍ സ്ഥിരമായി സാന്നിധ്യമായിരുന്ന ക്ളിഫ്ടണ്‍ ജെയിംസ് (96) കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. നിരവധി ബോണ്ട് ചിത്രങ്ങളില്‍ ജെ ഡബ്ളിയു പെപ്പര്‍ എന്ന ഷെരീഫായി അഭിനയിച്ചിരുന്നു.

ഏറെക്കാലമായി പ്രമേഹം ബാധിച്ച് ചികികില്‍സയിലായിരുന്നു. ആറ് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് നിറഞ്ഞ് നിന്ന നടനായിരുന്നു.


ലിവ് അന്‍ഡ് ലെറ്റ് ഡൈ , മാന്‍ വിത്ത് ദി ഗോള്‍ഡന്‍ ഗണ്‍ എന്നീ ബോണ്ട് ചിത്രങ്ങളില്‍ റോജര്‍ മൂറിനൊപ്പം അഭിനയിച്ചു. സില്‍വര്‍ സ്ട്രീക്, സൂപ്പര്‍മാന്‍ ടു,. എയ്റ്റ് മെന്‍ ഔട്ട്, ദി റെയ് വേഴ്സ് , ദി അണ്‍ടച്ചബിള്‍സ്, ദി ലാസ്റ്റ് ഡീറ്റെയില്‍, കൂള്‍ ഹാന്‍ഡ് ലൂക്ക്, ദി ബൊണ്‍ഫയര്‍ ഓഫ് ദി വാനിറ്റീസ് എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. അമേരിക്കന്‍ ടെലിവിഷന്‍ പരന്പരകളിലും തിയേറ്ററിലും സജീവമായിരുന്നു.

ഓള്‍ ദി വേ ഹോം എന്ന ടെലിവിഷന്‍ ഷോയിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ലൌറി, മക്കള്‍: കോറി, വിങ്കി, ഹട്ടര്‍ഡി, ലിന്‍, മേരി.