Monday 30 March 2020




ദുരിതാശ്വാസ ഫണ്ടിലേക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശമ്പളം നൽകും

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കും പ്രളയ ബാധിത പ്രദേശങ്ങളുടെ പുനര്നിര്മ്മാണത്തിനുമായി സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജീവനക്കാർ അവരുടെ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചു. ചലച്ചിത്ര രംഗത്തെയും സാമൂഹിക സാസ്കാരിക കായിക രംഗത്തെ പലരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു. കൂടാതെ മന്ത്രിമാരും ധനസഹായം നൽകിയിരുന്നു. വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, സാംസ്കാരിക, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ എന്നിവരുടെ ഓഫീസ് ജീവനക്കാരാണ് അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചത്.