Monday 23 July 2018

മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ നിർത്തിവച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

By Greeshma.G.Nair.26 Apr, 2017

imran-azhar

 

 

 

തിരുവനന്തപുരം: മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ നിർത്തിവച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . കൈയേറ്റ നടപടികളിൽ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു .


അതേസമയം ദീര്‍ഘകാലമായി അവിടെ താമസിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കുകയും വൻകിട കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്യും .

 

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി .


വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും അതോടൊപ്പം ജനജീവിതം തടസപ്പെടാത്ത വിധത്തിലുള്ള കൈവശാവകാശരേഖകളുടെ പരിശോധനയിലൂടെ പരമാവധിപേര്‍ക്ക്‌ പട്ടയം നല്‍കുകയുമാണ്‌ സര്‍ക്കാര്‍ നയം. 10 സെന്റില്‍ താഴെമാത്രം ഭൂമി കൈവശം വെച്ച്‌ വീടും കൃഷിയുമായി കഴിയുന്നവരില്‍ മറ്റെവിടെയും ഭൂമിയില്ലാത്തവരെ സംരക്ഷിക്കുകതന്നെ ചെയ്യും. ലാന്‍ഡ്‌ അസസ്‌മെന്റ്‌ ആക്‌ടില്‍ ഇതിനു വ്യവസ്‌ഥയുമുണ്ട്‌.

 

നിയമവിരുദ്ധമായി ഭൂമി കൈവശം വയ്‌ക്കുകയും സര്‍ക്കാര്‍ ഭൂമി കൈയേറുകയും ചെയ്‌തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യാനും ഉപയോഗപ്പെടുത്തും. 1977- ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ-വനം വകുപ്പുകളുടെ സംയുക്‌ത പരിശോധന പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാലേക്കര്‍ വരെ ഉപാധിരഹിതമായി പട്ടയം നല്‍കും.