Thursday 12 December 2019




കേരളത്തിന്റെ പുനർനിർമ്മാണത്തിന് ജനങളുടെ യോജിപ്പ് അനിവാര്യം: പിണറായി വിജയൻ

By Sooraj Surendran.27 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിന് ജനങളുടെ യോജിപ്പ് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനര്നിര്മ്മാണത്തിനായി നൂതന ആശയങ്ങൾ കൈക്കൊള്ളുമെന്നും, കൂടാതെ ആശയങ്ങൾ സർക്കാർ സമാഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രളയം നശിപ്പിച്ച വീടുകളും, പാലങ്ങളും, റോഡുകളും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുനർനിർമ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജനതയുടെ പുരോഗമന സ്വഭാവമാണ് പ്രളയത്തെ അതിജീവിക്കാൻ സഹായിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. പുനർനിർമ്മാണത്തിനായി ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പുനർനിർമാണത്തിനൊപ്പം പുരോഗമനപരവും മതനിരപേക്ഷവുമായി സമൂഹം നിലനിൽക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.