Friday 18 October 2019




നിപ്പയെ പ്രതിരോധിക്കാൻ ഗവേഷണം നടത്തി തുടർ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

By Sooraj Surendran .06 Jun, 2019

imran-azhar

 

 

കൊച്ചി: നിപ്പയെ പ്രതിരോധിക്കാൻ ഗവേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നിപ്പ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയുന്ന ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റിവാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളിലായി 311 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗ ബാധയെക്കുറിച്ച് നിരീക്ഷണം നടത്തിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാനും അതുവഴി നിപ്പയെ പൂർണമായും പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയെ തുടർന്ന് ആരോഗ്യവകുപ്പ് കൈക്കൊണ്ട മുൻകരുതലുകൾ ഗുണകരമായെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.