Friday 05 June 2020




അരി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിൽ പ്രളയകാലത്ത് നൽകിയ അരിക്ക് പണം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പസ്വാൻ അറിയിച്ചിരുന്നു. തൽക്കാലത്തേക്ക് മാത്രമാണ് അരിക്ക് പണം ഈടാക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേരളത്തിൽ നിന്നെത്തിയ എം പിമാരോടാണ് മന്ത്രി നിലപാട് അറിയിച്ചത്. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ഈടാക്കുമെന്നും പസ്വാൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നൽകിയ അരിക്ക് പണം ഈടാക്കരുതെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. കേന്ദ്ര നിലപാടിനെതിരെ വിമർശനം ഉയർന്നപ്പോൾ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.