Tuesday 02 June 2020




വിശ്വാസികള്‍ക്ക് എല്‍ഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണം: മുഖ്യമന്ത്രി

By Sooraj Surendran .11 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നിൽ ശബരിമല വിഷയമെന്ന് ഇടതുമുന്നണി യോഗം. സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ യുവതികളെ കയറ്റിയത് സ്ത്രീ വോട്ടുകൾ നഷ്ടമാകാൻ കാരണമായെന്നും എല്‍ജെഡി യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എല്‍ഡിഎഫിന്റെ പ്രത്യേകയോഗം ചേരും. വിശ്വാസികള്‍ക്ക് എല്‍ഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്നും, വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിഷയം മുന്‍നിര്‍ത്തി എല്‍ജെഡി യോഗത്തില്‍ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.