Monday 24 June 2019




'പരനാറി' പ്രയോഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിണറായി വിജയൻ

By Sooraj Surendran.04 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെതിരേ നടത്തിയ പരനാറി പ്രയോഗത്തിൽ താൻ ഉറച്ച് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രേമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയൻ വിമർശിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പിന് മുൻപ് വരെ എൽഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ അപ്രതീക്ഷിതമായാണ് മറുകണ്ടം ചാടിയത്. അന്ന് പിണറായി വിജയൻറെ 'പരനാറി' പ്രയോഗം വലിയ വിവാദമാണ് സൃഷ്ടിച്ചത്. രാഷ്ട്രീയത്തിൽ നെറി വേണമെന്നും അന്ന് എൽഡിഎഫിനോട് ചെയ്തത് ഇന്ന് യുഡിഎഫിനോട് ചെയ്യില്ലെന്ന് എന്താണുറപ്പെന്നും പിണറായി ചോദിച്ചു.